ലണ്ടൻ ∙ 1975 ഡിസംബർ 21ന് വിയന്നയിലെ ഒപെക് ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ 6 അംഗ സായുധസംഘം ഒപെക് രാജ്യങ്ങളുടെ 11 ഊർജമന്ത്രിമാരെ അടക്കം 60 പേരെ ബന്ദികളാക്കി. വെനസ്വേലൻ ഭീകരവാദിനേതാവ് ‘കാർലോസ് ദ് ജാക്കൾ’ എന്ന ഇലിച്ച് റമിറസ് സാഞ്ചെസിന്റെ നേതൃത്വത്തിൽ പലസ്തീൻ അനുകൂല സായുധസംഘടനയുടെ പേരിലായിരുന്നു ആക്രമണം.
സൗദിയുടെ ഊർജമന്ത്രി അഹ്മദ് സക്കി യമാനി, ഇറാന്റെ ജംഷിദ് ആമോസ്ഗാർ എന്നിവരെ ഉന്നമിട്ടാണു സംഘമെത്തിയത്.
ഈ മന്ത്രിമാരടക്കം 42 ബന്ദികളുമായി ഓസ്ട്രിയ സർക്കാർ വിട്ടുകൊടുത്ത വിമാനത്തിൽ ഭീകരസംഘം അൾജീരിയയിലേക്കു പറന്നു.
അവിടെനിന്നു ലിബിയയിലേക്കും. വൻതുക മോചനദ്രവ്യം നൽകാമെന്ന വ്യവസ്ഥയിൽ ഡിസംബർ 23ന് എല്ലാവരെയും മോചിപ്പിച്ചു.
കാർലോസിനെ 1994 ൽ സുഡാനിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഫ്രാൻസിൽ ജയിലിലാണ്.
പ്രതാപം നഷ്ടപ്പെട്ട് ഒപെക്; ഇടിഞ്ഞ് മേധാവിത്വം, എണ്ണവില വർധന അടിച്ചേൽപ്പിക്കുകയാണെന്ന് ട്രംപ്
ലണ്ടൻ ∙ ഇറാഖിലെ ബഗ്ദാദിൽ 1960 ൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) സ്ഥാപിക്കുമ്പോൾ ഇറാഖ്, ഇറാൻ, കുവൈത്ത്, വെനസ്വേല, സൗദി അറേബ്യ എന്നീ രാജ്യങ്ങളായിരുന്നു സ്ഥാപകാംഗങ്ങൾ.
ആഗോളവിപണിയിൽ എണ്ണ ഉൽപാദനത്തിന് പൊതുനയം ഉണ്ടാക്കുക, വിലസ്ഥിരത ഉറപ്പാക്കുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം. 1971 ലാണ് യുഎഇ രൂപീകൃതമായതെങ്കിലും എമിരേറ്റ് ഓഫ് അബുദാബി 1967 മുതൽ അംഗമാണ്.
സമീപവർഷങ്ങളിൽ ഒപെക് വിടുന്ന നാലാമത്തെ രാജ്യമാണ് യുഎഇ.
2007 ൽ ചേർന്ന അംഗോള 2024 ൽ ഒപെക് വിട്ടു. ഉൽപാദന നിയന്ത്രണത്തിന്റെ പേരിലായിരുന്നു ഇത്.
ഖത്തർ 2019 ലും ഇക്വഡോർ 2020 ലും ഒപെക് വിട്ടു.
1970കളിലാണ് ഒപെക്കിന്റെ ആഗോളവിപണിയിലെ മേധാവിത്വം ഏറ്റവും ശക്തമായിരുന്നത്. 1970കളിൽ ആഗോള അസംസ്കൃത എണ്ണയുടെ (ക്രൂഡ്) പകുതിയോളം ഉൽപാദിപ്പിച്ചിരുന്നത് ഒപെക് ആയിരുന്നു.
കയറ്റുമതിയിൽ 80 ശതമാനവും.
അറബ്–ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് 1973 ൽ യുഎസിനും ഇസ്രയേലിനെ പിന്തുണച്ച മറ്റു രാജ്യങ്ങൾക്കും പെട്രോളിയം കയറ്റുമതി ചെയ്യുന്നത് ഒപെക് നിർത്തിവച്ചു. ഇത് ഇറക്കുമതിയെ ആശ്രയിച്ചിരുന്ന യുഎസിന് കടുത്തക്ഷീണമായി.
എണ്ണവില കുതിച്ചതോടെ യുഎസിൽ അവശ്യസാധനങ്ങൾക്ക് വൻവിലക്കയറ്റമുണ്ടായി. തുടർന്നുള്ള ദശകങ്ങളിൽ ഒപെക്കിന്റെ വിഹിതം 30– 40 ശതമാനമായി താഴ്ന്നു.
യുഎസ് അടക്കം ഒപെക് ഇതര രാജ്യങ്ങൾ 1980കളിൽ എണ്ണ ഉൽപാദനം വർധിപ്പിച്ചതോടെയായിരുന്നു ഇത്.
ഈ സാഹചര്യത്തിലാണു വിപണി നില ഭദ്രമാക്കാനായി റഷ്യ അടക്കം രാജ്യങ്ങളുടെ കൂട്ടായ്മയായി ഒപെക് പ്ലസ് രൂപീകരിച്ചത്. ഇതോടെ ഒപെക്കിന്റെ സ്വാധീനം വർധിച്ചു.
2025 ൽ ഒപെക്കിന്റെ ക്രൂഡ് കയറ്റുമതി 34–36 ശതമാനമായെങ്കിലും ഇത് 1970കളിലെ പ്രതാപത്തിലേക്ക് എത്തിയില്ല. ഇറാൻ യുദ്ധം ആരംഭിച്ചശേഷം ഇതു പിന്നെയും കുറഞ്ഞുവെന്നാണ് കണക്ക്.
എണ്ണവില ഉയർത്തി ലോകത്തെ ചൂഷണം ചെയ്യുകയാണ് ഒപെക് രാജ്യങ്ങളെന്നാണ് യുഎസിന്റെ ആരോപണം.
ഗൾഫ് രാജ്യങ്ങൾക്ക് യുഎസ് സൈനികപിന്തുണ നൽകുമ്പോൾ അവർ പകരം ഉയർന്ന എണ്ണവില അടിച്ചേൽപിക്കുകയാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

