ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്കായി ഫയലുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള പുതിയ സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു. ബിസിനസ് സ്റ്റാൻഡേർഡ് ആൻഡ് പ്ലസ്, എന്റർപ്രൈസ് സ്റ്റാൻഡേർഡ് ആൻഡ് പ്ലസ്, ഗൂഗിൾ എഐ പ്രോ ആൻഡ് അൾട്രാ, ഗൂഗിൾ എഐ പ്രോ ഫോർ എഡ്യൂക്കേഷൻ, എഐ എക്സ്പാൻഡഡ് ആക്സസ് ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
പ്രവർത്തനരീതി
ഡ്രൈവിൽ ചിതറിക്കിടക്കുന്ന ഫയലുകളെ ഉപയോക്താവിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് കൃത്യമായ ഫോൾഡറുകളിലേക്ക് മാറ്റാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടൂൾ സഹായിക്കുന്നു. ‘സജസ്റ്റ് ഫയൽ മൂവ്സ്’ (Suggest File Moves) എന്ന പേരിലുള്ള പ്രത്യേക ലിങ്ക് വഴി ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാം.
മൈ ഡ്രൈവിലും പാരന്റ് ഫോൾഡറുകളിലുമാണ് ഈ ഓപ്ഷൻ ദൃശ്യമാവുക. സവിശേഷതകൾ
ഈ സംവിധാനം തിരഞ്ഞെടുക്കുമ്പോൾ രണ്ട് വിഭാഗങ്ങളിലായി നിർദ്ദേശങ്ങൾ ലഭ്യമാകും.
നിലവിലുള്ള ഫോൾഡറുകളിലേക്ക് ഫയലുകൾ മാറ്റാനും, സമാനമായ ഫയലുകൾക്കായി പുതിയ ഫോൾഡറുകൾ സൃഷ്ടിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഫയലുകളുടെ നിലവിലെ സ്ഥാനം, മാറ്റേണ്ട
പുതിയ സ്ഥാനം, എന്തുകൊണ്ട് ഈ മാറ്റം വരുത്തുന്നു എന്നതിന്റെ കാരണം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഒരു പുതിയ ഇന്റർഫേസിലൂടെ ഉപയോക്താക്കൾക്ക് പരിശോധിക്കാം. ഫയലുകൾ മാറ്റുന്നതിന് മുൻപ് കൃത്യമായ പുനഃപരിശോധന നടത്താൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്.
നിർദ്ദേശിക്കപ്പെട്ട ഫയലുകളിൽ നിന്ന് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാനും, പുതിയ ഫോൾഡറുകൾക്ക് പേര് നൽകാനും, ലക്ഷ്യസ്ഥാനം മാറ്റാനും ഇതിൽ സൗകര്യമുണ്ട്.
എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം ‘മൂവ് ഫയൽസ്’ (Move files) എന്ന ബട്ടൺ അമർത്തുന്നതോടെ നടപടികൾ പൂർത്തിയാകും. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ ഡ്രൈവ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

