കൊച്ചി: ബ്രിട്ടീഷ് ഭരണവും മോദി ഭരണവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി. എന്ത് അടിച്ചമർത്തലുകൾ ഉണ്ടായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിവർണ പതാക ഉയർത്തിയതിന്റെ പേരിൽ താൻ ജയിലിൽ അടയ്ക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. നരേന്ദ്രമോദിയോട് തനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളതെന്നും, താൻ രാജ്യത്തിന്റെ എവിടെ പോയാലും ഈ ത്രിവർണ പതാക കൈയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ചെയ്യാം, എന്നാൽ തിരിച്ചു വന്നാലും താൻ ഈ പതാക കൈയിലെടുക്കുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി. SIRനും ഗ്യാനേഷ് കുമാറിനെതിരെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ ‘ജന്തർമന്തർ @ കൊച്ചി’ എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, പ്രമുഖ ചലച്ചിത്ര താരം പ്രകാശ് രാജ്, കലാ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. വോട്ടർ പട്ടികയിൽ പേര് ഉണ്ടായിട്ട് അവർക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവർ നിങ്ങളുടെ പേര് വെട്ടും.
ഗ്യാനേഷ് കുമാർ തുടരുമ്പോൾ നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഇവിടെ നടക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ മോദിയും കൂട്ടുകാരും ഒരു കാര്യം ഓർത്തില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അംബേദ്കർ, ഗാന്ധിജി, നെഹ്റു എന്നിവരാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. വിദേശ രാജ്യങ്ങളുടെ, പ്രത്യേകിച്ചും ട്രംപിന്റെ പപ്പെറ്റ് ആണ് മോദിയെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 12 വർഷത്തിലേറെയായി മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഒരു വാർത്താസമ്മേളനം പോലും വിളിക്കാത്തത്? എന്തിനാണ് അദ്ദേഹം വാർത്താസമ്മേളനങ്ങളെ ഭയപ്പെടുന്നത്? താൻ പൊതുജീവിതം ആരംഭിച്ചിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂവെങ്കിലും, ഇതിനകം തന്നെ 50 ഓളം വാർത്താ സമ്മേളനങ്ങളിൽ താൻ പങ്കെടുത്തു കഴിഞ്ഞതായി അഭിജിത് ദീപ്കെ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

