തുറവൂർ ക്ഷേത്രത്തിലെ ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച (8) രാവിലെ 6 മണി മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
മഹോത്സവത്തോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
* എറണാകുളം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ അരൂർ അമ്പലം ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അരൂകുറ്റി-ചേർത്തല റോഡ് വഴി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണ്.
* ചേർത്തല ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ തീരദേശ റോഡിൽ ചാവടി ഭാഗത്ത് എത്തി നാലുകുളങ്ങര വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.
* തുറവൂർ-ചാവടി റോഡിൽ ഗതാഗത നിയന്ത്രണം ബാധകമായതിനാൽ, ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങൾ പുത്തൻചന്തയിൽ നിന്നോ പാട്ടുകുളങ്ങരയിൽ നിന്നോ ഇടതുവശത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.
ഉത്സവത്തിനെത്തുന്ന ഭക്തരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി, തുറവൂർ-ചാവടി റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളുടെയും പാർക്കിംഗും പ്രവേശനവും ഞായറാഴ്ച പൂർണ്ണമായി നിരോധിച്ചിരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

