തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷപോലും അവഗണിച്ച് പുന്നപ്പുഴയിലേക്ക് എടുത്തുചാടിയ ഗഫൂറിന്റെ സാഹസികതയ്ക്ക് മുന്നിൽ ആദരവോടെ നാട്. വഴിക്കടവ് മുണ്ടയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ തമിഴ്നാട് സ്വദേശിയും കുടുംബവും പുന്നപ്പുഴയിൽ കുളിക്കാനിറങ്ങിയ വേളയിലാണ് അപകടമുണ്ടായത്.
ഇതിനിടയിൽ നീന്തുന്നതിനിടയിൽ ആഴമുള്ള ഭാഗത്തേക്ക് അകപ്പെട്ട ഇയാൾ മുങ്ങിത്താഴുകയായിരുന്നു.
അപകടം കണ്ട് കരയിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് ഗഫൂർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.
മരണവെപ്രാളത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി നാല് തവണയാണ് ഗഫൂറിനെ വെള്ളത്തിനടിയിലേക്ക് മുക്കിത്താഴ്ത്തിയത്. എന്നിരുന്നാലും ഒട്ടും പിന്മാറാൻ തയ്യാറാകാതിരുന്ന അദ്ദേഹം കഠിന പരിശ്രമത്തിലൂടെ യുവാവിനെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
ഒഴുക്കും ആഴവുമുള്ള പുഴയിൽ ജീവൻ പണയംവെച്ചുള്ള ഈ ധീരമായ രക്ഷാപ്രവർത്തനം പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്. വഴിക്കടവ് മുണ്ടയിലെ സിപിഎം ബ്രാഞ്ച് അംഗമായ ഗഫൂർ, ദുബായിക്കാരന് ഗഫൂര്‍ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്.
വെള്ളരിക്കാട്ടില്‍ ഗഫൂറിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് ഒരു ജീവൻ രക്ഷിക്കാനായത്. അതേസമയം, അപകടനീക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം പിന്നീട് വീട്ടിലേക്ക് മടക്കി അയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

