മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അബിന്‍ വര്‍ക്കി എംഎല്‍എ രംഗത്ത്. സീറാം സാംബശിവ റാവു പുണ്യാളന് ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ് സീറാം. ഇത് എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതാണ് ആശാന് പുറത്തു പോകാന്‍ കാരണമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. സീറാം സാംബശിവ റാവുവുമായി ഭിന്നത ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
എന്നാല്‍, എല്ലാ കാര്യങ്ങളും കൃത്യമായി അറിയിച്ചിട്ടും എന്തിനാണ് തന്നെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് അറിയില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിരുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: “എക്സൈസ് കമ്മീഷണര്‍ ആയിരുന്ന പിണറായി വിജയന്റെ മുന്‍ ഒ.എസ്.ഡി സീറാം സാമ്പശിവ റാവു പുണ്യാളന് ആണെന്ന് തെളിയിക്കാനുള്ള തിരക്കിലാണ് സി പി എം സൈബര്‍ കൂട്ടം.എന്തിനാണ് അയാളെ പുറത്താക്കിയത് എന്ന് ഓര്മിപ്പിക്കുവാണ്. യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി 15% വീര്യമുള്ള ഹോര്‍ട്ടിവൈന്‍ ബേക്കറി വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെ അനുമതി കൊടുത്തു.
എന്തിന് കൊടുത്തു എന്ന് ചോദ്യത്തിന് മറുപടി ഇല്ല. സംസ്ഥാനത്ത് യു.ഡി.എഫ് മദ്യ നയം വരുന്നത് വരെ ഒരു ബാറും അനുവദിക്കേണ്ടതില്ല എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ കൊടുക്കുന്നു.
ഇത് കോടതി അംഗീകരിക്കുന്നു. ഇതിന് വിരുദ്ധമായി നിയമത്തിന്റെ ലൂപ്പ് ഹോള്‍ വച്ച് 2014ല്‍ പൂട്ടിയ 3 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിന് സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് കൊടുക്കുന്നു.ഇത് എന്തിനു വേണ്ടിയാണ്?ആര്‍ക്ക് വേണ്ടിയാണ്?എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തത് ആണ് ആശാന് പുറത്ത് പോകാന്‍ കാരണം.
അല്ലാതെ ഒരു അഴിമതിയും കണ്ടെത്തിയിട്ടല്ല എന്നത് മാത്രം അല്ല ഈ രണ്ട് കാര്യങ്ങളിലും സംശയങ്ങള്‍ ഉള്ളതിന്റെ കൂടെ അടിസ്ഥാനത്തില്‍ ആണ്.സൊ കമ്മി കൂട്ടംസ്. ഗോ ടു യുവര്‍ സീറ്റ്സ്.ഇനി അത് മാത്രം അല്ല.
ചില സുപ്രധാനമായ കഴിഞ്ഞ സര്‍ക്കാരിന്റെ ചില ഫൈലിലും പിണറായി വിജയന്റെ മുന്‍ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി അടയിരുന്നു. അതൊക്കെ പിറകെ വന്നോളും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

