ഗൂഗിൾ ജിബോർഡിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായ ‘റാംബ്ലർ’ (Rambler) കൂടുതൽ നവീകരണങ്ങളിലേക്ക്. സംസാരത്തെ കൃത്യമായ ടെക്സ്റ്റാക്കി മാറ്റാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത വോയ്സ് ടൈപ്പിംഗ് ഫീച്ചറാണ് റാംബ്ലർ.
“uh”, “um” തുടങ്ങിയ അനാവശ്യ വാക്കുകൾ ഒഴിവാക്കി വ്യക്തമായ രൂപത്തിൽ ടെക്സ്റ്റ് നൽകാൻ ഇതിന് സാധിക്കും. ഉപയോക്താക്കളുടെ പ്രിയപ്പെട്ട
കോൺടാക്റ്റുകളും വാക്കുകളും ഓർമ്മിച്ചുവെക്കാനുള്ള പുതിയ സവിശേഷതകളാണ് ഇതിലേക്ക് വരാനിരിക്കുന്നത്. ഏറ്റവും പുതിയ Gboard beta version 18.6.3.10 പതിപ്പിൽ നടത്തിയ പരിശോധനയിലാണ് റാംബ്ലറിലെ പുതിയ രണ്ട് ടോഗ്ഗലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
വോയ്സ് ടൈപ്പിംഗ് കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ഗൂഗിൾ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ആദ്യത്തേത് ‘Contact names’ ടോഗ്ഗൽ ആണ്.
“use your contacts to spell names correctly” എന്നാണ് ഇതിന്റെ വിവരണം നൽകിയിട്ടുള്ളത്. വോയ്സ് ടൈപ്പ് ചെയ്യുമ്പോൾ പേരുകൾ കൃത്യമായി ടൈപ്പ് ചെയ്യാൻ ഉപയോക്താക്കളുടെ കോൺടാക്റ്റ് ലിസ്റ്റ് ഒരു റഫറൻസായി റാംബ്ലർ ഉപയോഗിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഫീച്ചർ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ മാത്രമാണ് ഇതിൽ ചെയ്യാനാകുക. രണ്ടാമതായി കണ്ടെത്തിയ ടോഗ്ഗൽ ‘Remember corrected words’ ആണ്.
“Learn and use words you’ve corrected when voice typing with Rambler” എന്നാണ് ഇതിന്റെ വിവരണം. വോയ്സ് ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾ തിരുത്തുന്ന വാക്കുകൾ ഓർമ്മിച്ചുവെക്കാനും അടുത്ത തവണ ഉപയോഗിക്കാനും ഇത് സഹായിക്കും.
ഇതിലൂടെ വോയ്സ് ഡിക്റ്റേഷൻ കൂടുതൽ വേഗത്തിലും കൃത്യതയുമുള്ളതാക്കാൻ സാധിക്കും. കൂടാതെ ‘Voice correction list’ എന്നൊരു പുതിയ ഓപ്ഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാംബ്ലർ ഉപയോഗിക്കുമ്പോൾ വരുത്തിയ തിരുത്തലുകൾ പരിശോധിക്കാൻ ഇത് തുറക്കാം. ഉപയോക്താക്കൾക്ക് തങ്ങളുടെ തിരുത്തിയ വാക്കുകൾ ടെക്സ്റ്റ് രൂപത്തിൽ എക്സ്പോർട്ട് ചെയ്യാനും ഇംപോർട്ട് ചെയ്യാനും സാധിക്കും.
നിലവിൽ ബീറ്റ പതിപ്പിൽ ലഭ്യമായ ഈ ഫീച്ചറുകൾ ഉടൻ തന്നെ ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ Google Pixel 11 series ഫോണുകളിലാണ് റാംബ്ലർ ലഭ്യമായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

