രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി മുൻ മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാന നഗരി വിടുന്നു. തന്റെ പ്രവർത്തന മണ്ഡലം കോഴിക്കോട് ജില്ലയിലേക്ക് മാറ്റുന്നതിനുള്ള അനുമതി തേടിക്കൊണ്ടാണ് അവർ പാർട്ടി ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ചേർന്ന് വന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഈ സുപ്രധാന അപേക്ഷ പരിഗണിച്ചത്. തുടർ നടപടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റി ഈ കത്ത് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് ആര്യ രാജേന്ദ്രൻ ഇത്തരമൊരു അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുൻ എംഎൽഎയായ സച്ചിൻ ദേവ് ആണ് ആര്യയുടെ ഭർത്താവ്.
സച്ചിൻ ദേവിന്റെ സ്വദേശം കോഴിക്കോട് ആയതിനാൽ, തന്റെ രാഷ്ട്രീയ പ്രവർത്തനവും കുടുംബജീവിതവും അവിടേക്ക് കേന്ദ്രീകരിക്കുമെന്ന് ആര്യ നേരത്തെ തന്നെ പാർട്ടി സഹപ്രവർത്തകരെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുവർക്കുമായി കോഴിക്കോട് ടൗണിൽ പുതിയൊരു വീട് വാടകയ്ക്കെടുത്ത് താമസം അവിടേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

