കൊച്ചിയിൽ യുവനടി പ്രതിയായ മർദനക്കേസിൽ നിർണായക നീക്കവുമായി പോലീസിന്റെ അന്വേഷണ സംഘം. പ്രതിയായ യുവനടിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കേസിന്റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഈ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും.
അതിനിടെ, കേസിൽ പുതിയ വഴിതിരിവുകൾ ഉണ്ടായിട്ടുണ്ട്. മർദനത്തിനിരയായ യുവ ഡോക്ടർ ജോൺസൺ കെ വർഗീസിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവനടിയുടെ ബന്ധു രംഗത്തുവന്നു.
ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയാണ് ബന്ധു ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാരിയായ യുവതി ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ മൊബൈൽ ഫോൺ ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിയായ ഡോക്ടറെ ആശുപത്രി മാനേജ്മെന്റ് സേവനത്തിൽ നിന്ന് പുറത്താക്കി. ഈമാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

