കുമ്പളങ്ങിയിൽ വൃക്കരോഗബാധിതനായ യുവാവ് അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കുമ്പളങ്ങി പ്രിയദർശിനിക്കു സമീപം മൂത്തേരി വീട്ടിൽ ജിതിൻ (24) ആണ് ചികിത്സാസഹായം അഭ്യർത്ഥിക്കുന്നത്.
സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഫീൽഡ് വർക്കറായി ജോലി ചെയ്തുവരികയായിരുന്ന ജിതിന് കഴിഞ്ഞ മേയ് മാസത്തിലാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ആറു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുകയാണ്.
അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവന് ആപത്താണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സാ ചെലവുകൾക്കുമായി പത്ത് ലക്ഷത്തിലേറെ രൂപയാണ് ആവശ്യമായി വരുന്നത്.
പ്രായാധിക്യത്താൽ മാതാപിതാക്കൾക്ക് ജോലികൾക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ജിതിന്റെ ചെറിയ ജോലിയെ മാത്രം ആശ്രയിച്ചായിരുന്നു ഇതുവരെ കുടുംബം മുന്നോട്ട് പോയിരുന്നത്.
നിലവിലെ സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ഈ കുടുംബത്തിന് ചികിത്സാ ചിലവ് കണ്ടെത്താൻ പൊതുജനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹായം അത്യന്താപേക്ഷിതമാണ്. സഹായങ്ങൾ നൽകാൻ താല്പര്യമുള്ളവർക്കായി ബാങ്ക് അറ്റാക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, പള്ളുരുത്തി ശാഖ
അക്കൗണ്ട് നമ്പർ: 40612101111473
ഐഎഫ്എസ് കോഡ്: KLGB0040612
ഫോൺ നം: 73066 90180
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

