ഡൽഹി: രാജ്യത്ത് രാഷ്ട്രീയ പോർമുഖം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുള്ള സംവാദത്തിന് അദ്ദേഹം വെല്ലുവിളിച്ചു.
പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശവിരുദ്ധനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
“താൻ മോദിയെ ചർച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. മോദി ചർച്ചയ്ക്ക് തയ്യാറാകില്ല.
ചർച്ചയ്ക്ക് വന്നാൽ അഞ്ച് മിനിറ്റനകം ആരാണ് ദേശദ്രോഹിയെന്ന് തെളിയിക്കാം,” എന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൻഡിഎ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴുമെന്നും റാലിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

