ഉപയോക്താക്കളുടെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാന പ്രഖ്യാപനവുമായി Samsung രംഗത്തെത്തി. തങ്ങളുടെ ഗാലക്സി വാച്ച്, ഗാലക്സി റിങ് ഉപകരണങ്ങളിലേക്ക് പുതിയ സ്ലീപ് അപ്നിയ (Sleep Apnea) ഫീച്ചർ ഉൾപ്പെടുത്തിയതായി കമ്പനി അറിയിച്ചു.
നിലവിൽ Galaxy Watch 9 അല്ലെങ്കിൽ Galaxy Ring ഉപയോഗിക്കുന്നവർക്ക് സാംസങ് ഹെൽത്ത് മോണിറ്റർ ആപ്പ് വഴി ഈ പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കളുടെ ഉറക്കത്തിലെ ആരോഗ്യ സൂചകങ്ങൾ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യാൻ സഹായിക്കുന്ന “enhanced algorithm” ആണ് ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് Samsung വ്യക്തമാക്കി.
ഇതുവഴി ഉറക്കത്തിലെ ശ്വാസതടസ്സത്തിന്റെ അളവ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും. മുൻപത്തെ സ്ലീപ് അപ്നിയ റിസ്ക് അസസ്മെന്റിനേക്കാൾ മികച്ചതും അർത്ഥവത്തായതുമായ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ആരോഗ്യ വിദഗ്ധരെ സമീപിക്കുമ്പോൾ ഈ വിവരങ്ങൾ ഏറെ ഉപകാരപ്രദമാകും. Samsung അവതരിപ്പിച്ച ഗാലക്സി റിങ് ഉപകരണത്തിലും ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
2024-ൽ പുറത്തിറങ്ങിയ ഈ റിങ്ങിലേക്ക് ഘട്ടം ഘട്ടമായാണ് പുതിയ ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പുതിയ സംവിധാനത്തിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും (US Food and Drug Administration) സൗത്ത് കൊറിയ മിനിസ്ട്രി ഓഫ് ഫുഡ് ആൻഡ് ഡ്രഗ് സേഫ്റ്റിയുടെയും (South Korea Ministry of Food and Drug Safety) ഔദ്യോഗിക അനുമതി ലഭിച്ചിട്ടുണ്ട്.
Galaxy Watch 9, Galaxy Ring ഉപയോക്താക്കൾക്ക് പുറമെ വരും ദിവസങ്ങളിൽ Galaxy Watch 8, Galaxy Watch 7 മോഡലുകളിലേക്കും ഈ നൂതന സംവിധാനം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഗാലക്സി വാച്ച് 4, വാച്ച് 5, വാച്ച് 6, വാച്ച് 7, ഗാലക്സി വാച്ച് എഫ്.ഇ, ഗാലക്സി വാച്ച് അൾട്രാ തുടങ്ങിയ മുൻകാല മോഡലുകളിലും നിലവിൽ 70 രാജ്യങ്ങളിൽ സ്ലീപ് അപ്നിയ ഡിറ്റക്ഷൻ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

