അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ ഇന്ന് രാവിലെ മുതൽ ലഭ്യമായിത്തുടങ്ങി. ഉച്ചയോടെ മുഴുവൻ ഫലങ്ങളും ഔദ്യോഗികമായി അറിയാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ തിരഞ്ഞെടുപ്പുഫലം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള വിലയിരുത്തലാകുമെന്നാണ് പൊതുവെയുള്ള രാഷ്ട്രീയ നിരീക്ഷണം. യുഎസ് കോൺഗ്രസിലെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള നേരിയ ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
വാഷിങ്ടൻ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഗതിവിഗതികൾ വിലയിരുത്തപ്പെടുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് രംഗത്ത് നിരവധി ഇന്ത്യൻ വംശജരും ജനവിധി തേടുന്നുണ്ട്.
ലൊസാഞ്ചലസ് മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റ് നേതാവ് നിത്യ രാമൻ, ഒഹായോ ഗവർണർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി എന്നിവർ പ്രധാന മത്സരരംഗത്തുണ്ട്. കൂടാതെ യുഎസ് കോൺഗ്രസിലേക്ക് റോ ഖന്ന, അമി ബേര, പ്രമീള ജയപാൽ, സുഹാസ് സുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖ ഇന്ത്യൻ വംശജരും വിവിധ മണ്ഡലങ്ങളിൽ ജനവിധി തേടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

