കൊച്ചി: എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായി ഉയര്‍ന്ന പരാതിയിൽ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അടിയന്തര റിപ്പോർട്ട് തേടി. എക്സൈസ് കമ്മീഷണർക്ക십ണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
ബാർ ലൈസൻസിന്റെ മറവിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസൻസ് വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഡിജെ പാർട്ടി പുലർച്ചെ മൂന്ന് മണിവരെ നീണ്ടുനിന്നതായാണ് പ്രാഥമിക കണ്ടെത്തൽ.
നിശ്ചിത സമയപരിധി കഴിഞ്ഞും ഹോട്ടലിൽ ചട്ടങ്ങൾ ലംഘിച്ച് ഡിജെ പാർട്ടികൾ നടക്കുന്നുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുൻപ് പൊലീസിന്റെ പരിശോധന നടന്നത്. കേരളത്തിലെ പബ്ബുകളിൽ രാത്രി 11 മണിവരെ മാത്രമാണ് ഇത്തരം പരിപാടികൾക്ക് അനുമതിയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

