യുഎസിലെ ഫ്ലോറിഡയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ജെറ്റ് അപകടത്തിൽ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്തുവന്നു. നതാലിയ ഗാഡെൽഹ ഫിൽഗുയേറാസ് (20) എയർ ട്രാഫിക് കൺട്രോളുമായി നിരന്തരം ബന്ധപ്പെട്ടശേഷമാണ് കാമുകന് സന്ദേശം അയച്ചത്.
‘ഇവിടെ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയുമുണ്ട്’– സന്ദേശത്തിൽ നതാലിയ പറഞ്ഞു. അപകടത്തിന് 10 മിനിറ്റ് മുൻപായിരുന്നു ഈ സന്ദേശം.
വിമാനത്തിന്റെ പ്രധാന പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിമാനം താഴേക്ക് പതിക്കുമ്പോൾ ഫിൽഗുയേറാസ് അലറിവിളിക്കുന്നതും കൂടെയുണ്ടായിരുന്നവർ പ്രാർഥന ചൊല്ലുന്നതും റെക്കോർഡ് ചെയ്യപ്പെട്ട
സന്ദേശങ്ങളിൽ വ്യക്തമാണ്. 1,300 മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്ത് ഫിൽഗുയേറാസിനുണ്ടായിരുന്നു.
പാം ബീച്ച് കൗണ്ടിയിലെ ജനവാസകേന്ദ്രത്തിലെ മൈതാനത്ത് ഇടിച്ചിറങ്ങിയ വിമാനം നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറുകയായിരുന്നു. തിരക്കുള്ള റോഡിനും പാർപ്പിടകേന്ദ്രത്തിനും ഇടയിലാണ് വിമാനം തകർന്നുവീണ് തീപിടിച്ചത്.
തുടർന്ന് 600 പേരെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം ലിയർജെറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് എയർ ട്രാഫിക് കൺട്രോളറെ വിളിച്ച് വിമാനം അപകടത്തിലാണെന്ന് അറിയിച്ചിരുന്നു. മിനിട്ടിൽ 10,000 അടിയോളം വേഗത്തിൽ താഴേക്കുപതിക്കുന്നതായി അവർ വ്യക്തമാക്കി.
തുടർന്ന് മിനിറ്റിൽ ഇരുപതിനായിരത്തോളം അടി താഴേയ്ക്കു പതിക്കുകയാണെന്ന് അറിയിക്കുകയും, 20 സെക്കൻഡിനു ശേഷം ‘ഭൂമിയിൽ ഇടിച്ചിറക്കാൻ പോകുകയാണെ’ന്ന് അറിയിക്കുകയും ചെയ്തു. ആദ്യ വിളിയുണ്ടായി 35 സെക്കൻഡിനുള്ളിൽ വിമാനം തകർന്നതായി അധികൃതർ വ്യക്തമാക്കി.
ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് കരീബിയൻ ദ്വീപുകളിലെ ബഹാമസിലേക്ക് പോകുകയായിരുന്നു ഈ വിമാനം. യുഎസിലെ സമ്പന്നർ സ്ഥിരമായി സന്ദർശിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബഹാമസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

