ഓക്ലന്‍ഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഓക്ലന്‍ഡിലെ പ്രശസ്തമായ ഈഡന് പാര്‍ക്ക് ആണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.
ഇന്ത്യൻ സമയം രാവിലെ 7.30-നാണ് മത്സരം ആരംഭിക്കുന്നത്. ആരാധകർക്ക് സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും സോണി ലിവ് ആപ്പിലൂടെയും തത്സമയം മത്സരം ആസ്വദിക്കാവുന്നതാണ്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മാൻ ഗിൽ ആണ് ഇന്ത്യയെ നയിക്കുന്നത്. തുടർന്ന് ഈ മാസം നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഗില്ലിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആയിരിക്കും ടീമിനെ നയിക്കുക. ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട
ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിങ് ഓര്‍ഡറിനെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവെച്ചു. ബാറ്റിംഗ് നിരയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ താനും രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരും തന്നെയാകും കളത്തിലിറങ്ങുകയെന്ന് ഗിൽ മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ പിച്ചിലെ സാഹചര്യങ്ങൾക്കും കളിയിലെ ആവശ്യങ്ങൾക്കും അനുസരിച്ച് 5, 6 സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ നാല് ബാറ്റിങ് സ്ഥാനങ്ങൾ നിശ്ചയിക്കപ്പെട്ടതാണ്.
എല്ലാവരും വലതുകൈയ്യൻ ബാറ്റർമാരുമാണ്. അതിനാൽ ഒരു ഇടങ്കയ്യൻ ബാറ്ററുടെ ആവശ്യകത വരുമ്പോൾ അക്സർ പട്ടേൽ ക്രീസിലെത്തും.
മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് കെ.എൽ രാഹുലിനും അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അവസരം നൽകും. അതുകൊണ്ട് 5, 6 സ്ഥാനങ്ങളിൽ ഫ്ലെക്സിബിളായ രീതിയായിരിക്കും സ്വീകരിക്കുക”- ഗിൽ വ്യക്തമാക്കി.
മുമ്പ് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്ന കഴുത്തിലെ വേദന പൂർണ്ണമായും ഭേദമായതായും ഗിൽ അറിയിച്ചു. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിൽ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്നും, ഒന്നര മണിക്കൂറോളം ബാറ്റിങ് പരിശീലനവും ഫീൽഡിങ് സെഷനുകളും തടസങ്ങളില്ലാതെ പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലൻഡിലെ മുൻകാല പ്രടകനങ്ങള് മികച്ചതല്ലെങ്കിലും ശക്തമായ തിരിച്ചുവരവിനായുള്ള കഠിന പരിശീലനത്തിലാണ് നായകനും സംഘവും. മികച്ച തയ്യാറെടുപ്പുകൾ ഉറപ്പാക്കുന്നതിനായി സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ കൊണ്ടുപോയാണ് ഗിൽ പരിശീലനം നടത്തിയത്.
ടി20 പരമ്പരയ്ക്കിടെ തന്നെ ഓക്ലൻഡിലെത്തിയ താരം പരിശീലനം ആരംഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

