കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിൽ പിന്തുണയുമായി മുൻ വൈസ് ചാൻസലർമാരും പ്രൊ വൈസ് ചാൻസലർമാരും രംഗത്ത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിദ്യാർഥികൾ ദീർഘനാളായി സമരപാതയിലാണ്.
സമരത്തിന്റെ പശ്ചാത്തലത്തിൽ 16 വിദ്യാർഥികളെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. പഠനവകുപ്പുകളിലെ സെമസ്റ്റർ പരീക്ഷകൾ ഉടൻ ആരംഭിക്കാനിരിക്കെയാണ് ഈ നടപടി.
എന്നാൽ, കഴിഞ്ഞ 60 ദിവസമായി സസ്പെൻഷനിലുളള വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കോടതിയുടെ ഈ ഉത്തരവ് കണക്കിലെടുത്തും വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതും മുൻനിർത്തിയാണ് മുൻ അക്കാദമിക് തലവൻമാർ സംയുക്ത പ്രസ്താവനയിലൂടെ പിന്തുണ അറിയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

