മിഡിൽ ഈസ്റ്റിലെ വിവിധ ഹൈപ്പർമാർക്കറ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ലുലു ഗ്രൂപ്പ് വാക്ക്-ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. തൃശൂർ ഹയാത്ത് റീജൻസിയിൽ വെച്ച് വരുന്ന 5ന് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം നടക്കുക.
മാനേജ്മെന്റ് ട്രെയ്നി, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങി വിവിധ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളത്തിന് പുറമെ താമസസൗകര്യം, യാത്രാസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്.
ഒഴിവുള്ള വിവിധ തസ്തികകളും അവയ്ക്കുള്ള യോഗ്യതകളും താഴെ പറയുന്നവയാണ്: മാനേജ്മെന്റ് ട്രെയ്നി: എംബിഎ ബിരുദവും റീട്ടെയ്ൽ സ്റ്റോറുകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പ്രായം 30 വയസ്സിൽ താഴെയായിരിക്കണം.
ജൂനിയർ അക്കൗണ്ടന്റ്സ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 30 വയസ്സിൽ താഴെയുള്ളവർക്ക് അവസരമുണ്ട്. സെയിൽസ്മാൻ/കാഷ്യർ: പ്ലസ് ടു യോഗ്യതയാണ് അടിസ്ഥാനം.
വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 20നും 28നും ഇടയിൽ.
ഇവ കൂടാതെ ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും ഒഴിവുകൾ ലഭ്യമാണ്. ഈ വിഭാഗങ്ങളിലേക്ക് ബന്ധപ്പെട്ട
മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. 40 വയസ്സിൽ താഴെയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തുന്ന ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 75938 12223, 75938 12225 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

