കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.
ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) നിയമത്തിലെ വിവിധ പ്രസക്ത വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിച്ചതാണെന്നും, പരസ്പരമുണ്ടായ തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതെന്നുമാണ് നിഹാദ് പോലീസിന് നൽകിയിട്ടുള്ള മൊഴി. അതേസമയം, പ്രസ്തുത കേസിൽ തൊപ്പിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
കേസിനാസ്പദമായ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

