ഹൈദരാബാദിൽ അടച്ചിട്ട വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന കേസിൽ യുവതി പൊലീസ് പിടിയിലായി.
പ്രാഗ ജയ എന്ന ഇരുപത്തിയഞ്ചുകാരിയാണ് അറസ്റ്റിലായത്. അഞ്ച് മോഷണക്കേസുകളിലാണ് ഇവർ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
വീടുകൾ കുത്തിത്തുറക്കുന്നതിനുള്ള വിദ്യകൾ ഓൺലൈൻ വഴിയാണ് പഠിച്ചതെന്നും ഈ വിവരം ഭർത്താവിന് അറിയുമായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മോഷണസമയത്ത് തിരിച്ചറിയപ്പെടാതിരിക്കാൻ ഇവർ പർദ ധരിച്ചാണ് എത്തിയിരുന്നത്.
ഇവരിൽനിന്ന് സ്വർണവും വെള്ളി ആഭരണങ്ങളും പണവും ഐഫോൺ 17ഉം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത തൊണ്ടിമുതലുകൾക്ക് ഏകദേശം എഴുപത് ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുവതി അടച്ചിട്ട വീട് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തലയും മുഖവും പൂർണ്ണമായി മൂടിയ വസ്ത്രം ധരിച്ച്, കറുത്ത കൈയുറകളും നീല ബാഗുമായാണ് ഇവർ കൃത്യം നിർവഹിക്കാൻ എത്തിയത്. എന്നാൽ വാതിൽ തുറക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ഇവർ തിരികെപ്പോകുന്ന ദൃശ്യങ്ങളും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ആഡംബര ജീവിതം നയിക്കുന്നതിനായാണ് യുവതി മോഷണരംഗത്തേക്ക് ഇറങ്ങിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

