മലപ്പുറം ജില്ലയിലെ ചേളാരിപ്പടിയിൽ ദാരുണമായ സംഭവം. ആംബുലൻസിന് മുന്നിൽ ചാടി ഗുരുതരമായി പരുക്കേറ്റ അതിഥിത്തൊഴിലാളി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ഇന്നത്തെ ദിവസം രാവിലെ ഇയാൾ ഒരു കാറിന് മുന്നിലേക്കും ചാടിയിരുന്നു. ഈ സംഭവത്തിൽ പരുക്കേറ്റ തൊഴിലാളിയെ ആദ്യം ആശുപത്രിയിൽ എത്തിക്കുകയും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാൾ താമസസ്ഥലത്തേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനുശേഷം വീണ്ടും പുറത്തിറങ്ങിയാണ് ഇയാൾ ആംബുലൻസിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

