തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വഞ്ചനയ്ക്കും അവഗണനയ്ക്കുമെതിരെ സമര പ്രഖ്യാപനവുമായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രംഗത്ത്. തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പൂർണ്ണമായും പിന്നോട്ടുപോയിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.
ഇൻസെന്റീവ് വർധിപ്പിക്കുന്നതിലും വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആശ വർക്കർമാർ മുന്നറിയിപ്പ് നൽകി. മുൻപ് 266 ദിവസം നീണ്ടുനിന്ന ചരിത്രപരമായ സമരം ആശമാർക്ക് വലിയ നേട്ടങ്ങളും അവകാശബോധവും സമ്മാനിച്ചിരുന്നു.
പാർലമെന്റിൽ ഉൾപ്പെടെ ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങൾ വന്നിരുന്നെങ്കിലും അവയൊന്നും ഇതുവരെ നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇൻസെന്റീവ് വർധനയും വിരമിക്കൽ ആനുകൂല്യങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

