കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്. അപകടസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതിന് അനുയോജ്യമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ ജഡ്ജി ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതായും, അപകടത്തിന് ഇടയാക്കിയ കാറിലുണ്ടായിരുന്ന ‘ജഡ്ജ്’ എന്ന ബോർഡ് പിന്നീട് മാറ്റിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലാണ് ഔദ്യോഗികമായി പരാതി സമർപ്പിച്ചിരിക്കുന്നത്.
ഇതിനകം കോടതിയിൽ ജഡ്ജിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെടുത്തിയാണ് ചേരാനല്ലൂർ എസ്.എച്ച്.ഒയ്ക്ക് രേഖാമൂലം പരാതി നൽകിയിട്ടുള്ളത്. പത്ത് പ്രധാന കാര്യങ്ങളാണ് പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

