കോഴിക്കോട് ജില്ലയിലെ വടകരയില്‍ ട്രെയിന്‍ തട്ടി വ്യാപാരി ദാരുണമായി അന്ത്യം സംഭവിച്ചു. വടകര മൂരാട് റെയില്‍വേ ഗേറ്റ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്.
കണ്ണൂക്കര കമലാ നിവാസില്‍ പി.പി സതീശന് (54) ആണ് മരണപ്പെട്ടത്. വടകര കോട്ടക്കല്‍ ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘കോട്ടക്കല്‍ ട്രേഡേഴ്സ്’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം.
ഇന്ന് രാവിലെ 7.45 ഓടെയാണ് ദുരന്തം സംഭവിച്ചത്. കട
തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം പോവുകയായിരുന്ന വേളയില്‍ മൂരാട് റെയില്‍വേ ഗേറ്റ് മുറിച്ചുകടക്കുന്നതിനിടയിലാണ് കണ്ണൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മെമു ട്രെയിന്‍ സതീശനെ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മക്കള്‍: ആഷ്ലിന് (ബംഗളൂരു), ഷാലിന്‍ (വിദ്യാര്‍ഥി, ഗവ. കോളേജ്, മാഹി).
സഹോദരങ്ങള്‍: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടക്കല്‍). സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസ് കേസെടുക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

