തിരുവനന്തപുരം കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗികമായി സർക്കാരിന് കത്ത് നൽകാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമുണ്ടായി.
നേരത്തെ സമാനമായ കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ മായയെ നഗരൂർ ഗ്രാമപഞ്ചായത്ത് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനിയായ മായ, നഗരൂർ ഗ്രാമ പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിയായിരുന്നു.
സ്പാ നടത്തിപ്പിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നിയമനടപടികളും അറസ്റ്റും ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

