സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകളുമായി പ്രമുഖ മൊബൈൽ ശൃംഖലകളായ വെെരിസോൺ, ടി-മൊബൈൽ എന്നിവ രംഗത്തെത്തി. പ്രശസ്തമായ ‘ഫാൻ എഡിഷൻ’ ഫോണുകൾ യാതൊരു അധിക ചെലവുമില്ലാതെ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
സാംസങ് ഗാലക്സി എസ്26 എഫ്ഇ (Samsung Galaxy S26 FE) സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. എന്നാൽ ഏതൊക്കെ പ്ലാനുകളിലാണ് ഈ സൗജന്യങ്ങൾ ലഭ്യമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട്.
വെെരിസോൺ ഓഫറിന്റെ വിവരങ്ങൾ:
അൺലിമിറ്റഡ് പ്ലസ് അല്ലെങ്കിൽ അൺലിമിറ്റഡ് വെൽക്കം പ്ലാനുകളിൽ പുതിയ കണക്ഷൻ എടുക്കുന്നവർക്ക് വെെരിസോൺ കമ്പനി സൗജന്യമായി സാംസങ് ഗാലക്സി എസ്26 എഫ്ഇ നൽകുന്നുണ്ട്. സിംഗിൾ ലൈനുകൾക്ക് യഥാക്രമം $90, $105 എന്നിങ്ങനെയാണ് ഈ അൺലിമിറ്റഡ് പ്ലാനുകളുടെ നിരക്ക്.
എന്നാൽ ഒന്നിലധികം കണക്ഷനുകൾ എടുക്കുകയും ഓട്ടോപേ (AutoPay), പേപ്പർലെസ് ബില്ലിംഗ് എന്നിവ ഉപയോഗപ്പെടുത്തുകയും ചെയ്താൽ ഈ തുക വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കും. നാല് ലൈനുകൾ എടുക്കുമ്പോൾ അൺലിമിറ്റഡ് പ്ലസ് നിരക്ക് ഓരോ ലൈനിനും പ്രതിമാസം $42.50 ആയി കുറയും.
ഫോൺ സൗജന്യമാണെങ്കിലും ബാധകമായ നികുതിയും $40 ആക്ടിവേഷൻ ഫീയും ഉപയോക്താക്കൾ നൽകേണ്ടി വരും. ടി-മൊബൈൽ ഓഫറിന്റെ വിവരങ്ങൾ:
ടി-മൊബൈൽ കമ്പനിയുടെ എക്സ്പീരിയൻസ് മോർ അല്ലെങ്കിൽ എക്സ്പീരിയൻസ് ബിയോണ്ട് പ്ലാനുകളിലേക്ക് പുതിയ ലൈൻ ചേർക്കുമ്പോൾ പുതിയ സാംസങ് ഗാലക്സി എസ്26 എഫ്ഇ പൂർണ്ണമായും സൗജന്യമായി സ്വന്തമാക്കാം.
ഈ പ്ലാനുകൾക്കും മറ്റ് ഡിസ്കൗണ്ടുകൾക്ക് മുമ്പ് യഥാക്രമം $90, $105 നിരക്കുകളാണ് ഉള്ളത്. നാല് ലൈനുകൾ ചേർത്ത് എല്ലാ കിഴിവുകളും പ്രയോജനപ്പെടുത്തുമ്പോൾ ഇതിന്റെ നിരക്കും ഓരോ ലൈനിനും പ്രതിമാസം $42.50 ആയി കുറയ്ക്കാൻ സാധിക്കും.
ഫോൺ ഓർഡർ ചെയ്യുമ്പോൾ ബാധകമായ സെയിൽസ് ടാക്സും $35 ആക്ടിവേഷൻ ഫീയും നൽകേണ്ടതാണ്. ഏത് കമ്പനിയുടെ ഓഫറാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ആശ കുഴപ്പമുള്ളവർക്ക് ചില കാര്യങ്ങൾ പരിഗണിക്കാം.
നിങ്ങൾ ഇതിനകം തന്നെ ഈ നെറ്റ്വർക്കുകളുടെ ഉപയോക്താവാണോ അതോ മാറാൻ തയ്യാറാണോ എന്നത് പ്രധാനമാണ്. പുതിയ ഉപയോക്താക്കൾക്കായി അധിക ആനുകൂല്യങ്ങളും ലഭ്യമാണ്.
നിങ്ങളുടെ പ്രദേശത്ത് ഏത് ദാതാവാണ് കൂടുതൽ മികച്ച സേവനം നൽകുന്നത് എന്ന് കവറേജ് മാപ്പ് നോക്കി മനസ്സിലാക്കാം. ഉപയോക്താക്കളുടെ താൽപ്പര്യത്തിനനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാം.
സ്ട്രീമിംഗ് സബ്സ്ക്രിപ്ഷനുകളും അന്താരാഷ്ട്ര ആനുകൂല്യങ്ങളും നൽകുന്ന പരമ്പരാഗത പ്ലാനുകളാണ് ആഗ്രഹിക്കുന്നതെങ്കിൽ ടി-മൊബൈൽ തിരഞ്ഞെടുക്കാം. എന്നാൽ സ്വന്തം താൽപ്പര്യപ്രകാരം പെർക്കുകൾ മിക്സ് ചെയ്ത് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് വെെരിസോൺ അനുയോജ്യമാണ്.
6.7 ഇഞ്ച് 120Hz ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ്, ഏഴ് വർഷത്തെ ഒഎസ്, സെക്യൂരിറ്റി അപ്ഗ്രേഡുകൾ എന്നിവയോടെയെത്തുന്ന ഈ സ്മാർട്ട്ഫോൺ ഏത് ഓഫറിലൂടെ എടുത്താലും ഉപയോക്താക്കൾക്ക് ലാഭകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

