നീളമുള്ള വീഡിയോകൾ കാണുന്നതിനായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിൽ തുടർച്ചയായി വരുന്ന ഹ്രസ്വ വീഡിയോകൾ പലപ്പോഴും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ആപ്ലിക്കേഷൻ തുറക്കുന്ന വേളയിൽ തന്നെ ഷോർട്ട്സ് യാന്ത്രികമായി പ്ലേ ചെയ്യപ്പെടുന്ന സാങ്കേതിക പ്രശ്നം ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റെഡ്ഡിറ്റ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിരവധി പേരാണ് ഈ തകരാറിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഇതുവരെയും ഗൂഗിൾ ഇതിന് ഔദ്യോഗികമായ ഒരു പരിഹാരമോ അപ്ഡേറ്റോ നൽകിയിട്ടില്ല.
ഈ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമെന്നോണം, ആപ്ലിക്കേഷന്റെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണിലെ യൂട്യൂബ് ആപ്പ് തുറന്ന് താഴെയുള്ള ‘You’ ടാബിൽ പ്രവേശിക്കുക.
തുടർന്ന് മുകളിൽ വലതുവശത്തുള്ള സെറ്റിങ്സ് ഐക്കൺ തിരഞ്ഞെടുക്കുക. അതിൽ ടൈം മാനേജ്മെന്റ് വിഭാഗം തെരഞ്ഞെടുത്ത് ‘Shorts feed limit’ എന്ന ഓപ്ഷനിൽ സമയം പൂജ്യമായി സജ്ജീകരിക്കുക.
ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ആപ്ലിക്കേഷൻ ആരംഭിക്കുമ്പോൾ ഷോർട്ട്സ് മുന്നിൽ വരുന്ന തടയാൻ സാധിക്കും. ഈ മാർഗ്ഗം പ്രയോജനപ്പെടുത്തുമ്പോൾ താൽക്കാലികമായി ഷോർട്ട്സ് കാണാൻ സാധിക്കാതെ വരാം.
എങ്കിലും ആവശ്യമുള്ളപ്പോൾ ഒരു ദിവസത്തേക്ക് ഈ നിയന്ത്രണം ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, ഫീഡ് പ്ലേബാക്ക് ഓഫ് ചെയ്യുക, ആപ്പിന്റെ കാഷ് മെമ്മറി ക്ലിയർ ചെയ്യുക തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളും ഉപയോക്താക്കൾക്ക് അവലംബിക്കാവുന്നതാണ്.
ആപ്പിന്റെ ഐക്കൺ ലോങ് പ്രസ്സ് ചെയ്ത് നേരിട്ട് സബ്സ്ക്രിപ്ഷൻ പേജിലേക്ക് പ്രവേശിക്കുന്നതും ഈ ശല്യം ഒഴിവാക്കാൻ സഹായിക്കും. ഔദ്യോഗികമായ ഒരു പരിഹാരം വരുന്നതുവരെ ഇത്തരം തന്ത്രങ്ങളിലൂടെ ഉപയോക്താക്കൾക്ക് ആപ്പ് സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

