ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ആശ്വാസകരമായി പുതിയ പരീക്ഷണവുമായി പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ YouTube രംഗത്ത്. കർശനമായ നിയമലംഘനങ്ങളുടെ പേരിൽ പെട്ടെന്ന് ചാനലുകൾ ബ്ലോക്ക് ചെയ്യപ്പെടുന്ന നടപടികൾക്ക് തടയിടാനാണ് പുതിയ സംവിധാനം.
സ്പാം പോളിസി ലംഘനങ്ങൾ നേരിടുന്ന ചാനലുകൾക്ക് പെട്ടെന്ന് പൂട്ടിടുന്നത് ഒഴിവാക്കി, തെറ്റുകൾ സ്വയം തിരുത്താൻ അവസരം നൽകുന്ന പുതിയൊരു ഫീച്ചറാണ് പ്ലാറ്റ്ഫോം പരീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനിയുടെ സഹായ താളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
“A new option for creators facing immediate termination due to certain Spam policy violations. Instead of immediate channel termination, eligible channels will now have the opportunity to self-correct, edit, or remove the violative content.” എന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നത്.
ഈ സൗകര്യം ലഭിക്കുന്ന അർഹരായ സ്രഷ്ടാക്കൾക്ക് ഡെസ്ക്ടോപ്പിലെ YouTube Studio വഴിയോ ഇമെയിൽ മുഖേനയോ അറിയിപ്പ് ലഭിക്കുന്നതായിരിക്കും. നിയമലംഘനം കണ്ടെത്തുന്ന ചാനലുകൾക്ക് തങ്ങളുടെ ഉള്ളടക്കത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ 30 days സമയം അനുവദിക്കും.
സ്രഷ്ടാക്കൾക്ക് സ്റ്റുഡിയോ എഡിറ്റർ ഉപയോഗിച്ച് പ്രശ്നമുള്ള വീഡിയോകൾ തിരുത്തുകയോ പൂർണ്ണമായി നീക്കം ചെയ്യുകയോ ചെയ്യാം. കൂടാതെ, പ്രശ്ന ബാധിതമായ നിരവധി വീഡിയോകളുള്ള ചാനലുകൾക്ക് മുഴുവൻ ഉള്ളടക്കവും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാനുള്ള കടുത്ത തീരുമാനവും എടുക്കാം.
ഇത്തരത്തിൽ മുഴുവൻ വീഡിയോകളും നീക്കം ചെയ്യുന്ന പക്ഷം ചാനൽ ഉടൻ തന്നെ പുനഃസ്ഥാപിക്കപ്പെടുമെന്ന് അധികൃതർ അറിയിക്കുന്നു. ഇതിനുപുറമെ, ഉള്ളടക്കത്തിന്റെ കാര്യത്തിൽ അപ്പീൽ നൽകാനുള്ള അവസരവുമുണ്ട്.
സമർപ്പിക്കുന്ന അപ്പീൽ പരിശോധനയിൽ വിജയിച്ചാൽ ചാനൽ ലോക്ക് തുറന്നു നൽകും. എന്നാൽ ഈ നിർദ്ദിഷ്ട
സമയപരിധിക്കുള്ളിൽ നടപടികൾ സ്വീകരിക്കാൻ പരാജയപ്പെടുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ചാനൽ പൂർണ്ണമായി നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. “failing to address the issues within 30 days, or taking no action, will lead to channel termination.” എന്നാണ് ഇതുസംബന്ധിച്ച അറിയിപ്പിൽ പറയുന്നത്.
ചാനൽ നിലനിർത്തുന്നതിലൂടെ സ്രഷ്ടാക്കൾക്ക് തങ്ങളുടെ സബ്സ്ക്രൈബർമാരെയും ചാനൽ ഹാൻഡിലിനെയും ലംഘനങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനുള്ള മറ്റ് ആനുകൂല്യങ്ങളെയും സംരക്ഷിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

