ദേശീയതലത്തിൽ ശ്രദ്ധേയമായ ‘വന്ദേമാതരം’ ദേശീയ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുകയാണ് കൊല്ലം ശ്രീനാരായണ കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ. ഗുജറാത്തിലെ ഗാന്ധിനഗറിലും കർണാടകത്തിലെ മൈസൂരിലുമായി സംഘടിപ്പിച്ച ഏഴ് ദിവസത്തെ ദേശീയ ക്യാംപുകളിലാണ് ഈ വിദ്യാർഥികൾ മാറ്റുരച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി സംവദിക്കാനും ദേശീയോദ്ഗ്രഥനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ഈ വേദി വിദ്യാർഥികൾക്ക് അവസരമൊരുക്കി. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകവും അവതരിപ്പിച്ചാണ് ഇവർ ദേശീയതലത്തിൽ പ്രശംസ നേടിയത്.
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ക്യാംപിൽ പങ്കെടുത്ത സാബിൻ.എസ്.ബി (ബി.എ.ഇക്കണോമിക്സ്), കേരളാ ടീമിന്റെ സാംസ്കാരിക പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. മൈസൂരിൽ നടന്ന ക്യാംപിൽ മറ്റ് പത്ത് വിദ്യാർഥികളാണ് കേരളത്തെ പ്രതിനിധീകരിച്ച് അണിനിരന്നത്.
സാബിൻ.എസ്.ബി, മിഥുൻ ലാൽ നായർ, ദക്ഷിണ.ആർ, ആതിര.എ.എസ്, നന്ദു കൃഷ്ണ.എസ്, അശ്വതി.ആർ, ഗായത്രി.കെ, സൈന.ജി.സാജ്, ദർശന എസ്, ഷിനി ഷിബി, പൂജ.പി എന്നിവരാണ് ഈ അഭിമാനകരമായ ക്യാംപുകളിൽ പങ്കെടുത്തത്. വിദ്യാർഥികളുടെ ഈ അദ്വിതീയ നേട്ടത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. എസ്.ലൈജു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ജെ.അർച്ചന, ഡോ.
എൻ.ശ്രുതി തുടങ്ങിയവർ ഔദ്യോഗികമായി അഭിനന്ദനങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

