തമിഴ്നാട്ടിലെ വില്ലുപുരത്ത് സഹപാഠിയുമായുള്ള പ്രണയത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. വാനൂർ സ്വദേശിനിയായ വികാസിനി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ശിവശാസ്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
കൊലപാതകം നടക്കുന്ന സമയത്ത് വികാസിനിയുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയം വീട്ടിലെത്തിയ ശിവശാസ്ത്രി മകളുടെ മൊബൈൽ ഫോൺ പരിശോധിക്കുകയായിരുന്നു.
തുടർന്ന് പത്താം ക്ലാസുകാരനുമായുള്ള പ്രണയബന്ധം മകൾ തുടരുന്നുവെന്ന് ഇയാൾക്ക് മനസ്സിലാവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പിതാവ്, ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

