കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ.
ഹരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളത്തുനിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്.
തുടർന്ന് പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും. നേരത്തെ തന്നെ ആർ.
ഹരിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.
സതീഷ് നിലവിൽ റിമാൻഡിലാണ്. ഇവർ രണ്ടുപേരെയും പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പിഎസ്സി സെക്രട്ടറി സാജു ജോർജിനെ നാളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. പരീക്ഷാ കൺട്രോളർ ബിനി കെ.
ഏബ്രഹാമിനെ അടുത്ത തിങ്കളാഴ്ചയാണ് അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. പിഎസ്സി ചെയർമാൻ എം.ആർ.
ബൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചെയർമാൻ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ ഉടൻ തന്നെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോൾ ഊർജിതമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

