നരേന്ദ്ര മോദിയുടെ രാഷ്ട്രീയേതര പ്രസംഗങ്ങളെ പ്രശംസിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എംപി സഞ്ജയ് റൗത്ത് രംഗത്ത്. അയോധ്യയിൽ വെച്ച് ശ്രീരാമ ദർശനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇത്തരത്തിലുള്ള മികച്ച ഒന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് ആഴമോ അർത്ഥമോ ഇല്ലെന്നും സഞ്ജയ് റൗത്ത് വിമർശിച്ചു. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ബോധ് കീർത്തൻ’ എന്ന പുസ്തകത്തിലാണ് ഈ നിർണ്ണായക പരാമർശങ്ങളുള്ളത്.
കൂടാതെ, വ്യവസായി വിജയ് മല്യയെക്കുറിച്ചും പുസ്തകത്തിൽ സഞ്ജയ് റൗത്ത് പരാമർശിക്കുന്നുണ്ട്. വിജയ് മല്യ ഒരു വഞ്ചകനല്ലെന്നും, സ്വന്തം ബിസിനസ് തകർന്നതോടെയാണ് മല്യ രാജ്യം വിട്ടതെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

