ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ക്രോം ബ്രൗസർ വേഗതയേറിയതാണെന്ന് അവകാശപ്പെടുമ്പോഴും പലപ്പോഴും സാവധാനത്തിലുള്ള പ്രവർത്തനവും ബാറ്ററി വേഗത്തിൽ തീരുന്നതും ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാകാറുണ്ട്. എന്നാൽ ചില ക്രമീകരണങ്ങൾ മാറ്റുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
പേജ് പ്രീലോഡിങ് (Preloading pages) ഓഫാക്കുക
ക്രോമിലെ പ്രീലോഡ് പേജുകൾ ഫീച്ചർ നിങ്ങൾ സന്ദർശിക്കാൻ സാധ്യതയുള്ള വെബ്സൈറ്റുകൾ മുൻകൂട്ടി ലോഡ് ചെയ്തു വെക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും ആപ്പ് തുറക്കുമ്പോൾ വേഗത കുറയാനും ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീരാനും കാരണമാകുന്നു.
പ്രത്യേകിച്ച് കുറഞ്ഞ സമയം മാത്രം ക്രോം ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഓഫ് ചെയ്യുന്നത് വഴി ഗൂഗിൾ പിക്സൽ 10 പ്രോ (Google Pixel 10 Pro) ഫോണുകളിൽ അധിക ബാറ്ററി ലൈഫ് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജിപിയു റാസ്റ്ററൈസേഷൻ (GPU rasterization) പ്രവർത്തനക്ഷമമാക്കുക
വെബ്സൈറ്റ് വിവരങ്ങളെ പിക്സലുകളാക്കി മാറ്റുന്ന പ്രക്രിയയാണ് റാസ്റ്ററൈസേഷൻ.
ക്രോമിന്റെ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ സിപിയുവിന് പകരം ജിപിയു ഉപയോഗിച്ച് ഈ പ്രക്രിയ നടപ്പിലാക്കാൻ സാധിക്കും. ഇത് വഴി പേജ് ലോഡിങ് വേഗത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.
അഡ്രസ് ബാറിൽ chrome://flags എന്ന് നൽകി ‘razteriz’ എന്ന് സെർച്ച് ചെയ്താൽ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. കൂടാതെ ‘Zero-copy rasterizer’ ഫീച്ചറും എനേബിൾ ചെയ്യുന്നത് പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തും.
ക്യാഷ് ഡാറ്റ ക്ലിയർ ചെയ്യുക
ആപ്പുകൾ പോലെ തന്നെ ക്രോമും താൽക്കാലിക ഡാറ്റ ശേഖരിച്ചുവെക്കാറുണ്ട്. ഇത് സ്റ്റോറേജ് കുറയ്ക്കാനും ആപ്പിന്റെ വേഗത നിലനിർത്താനും സഹായിക്കും.
മൂന്ന് മാസം കൊണ്ട് ആവശ്യമില്ലാത്ത 622MB ഡാറ്റയാണ് ക്രോം ശേഖരിച്ചു വെച്ചത്. ആൻഡ്രോയിഡ് ഫോണിന്റെ സെറ്റിംഗ്സ് വഴി ക്രോമിന്റെ സ്റ്റോറേജ് എടുത്ത് ക്യാഷ് ക്ലിയർ ചെയ്യുന്നത് ആപ്പ് സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും.
എക്സ്പിരിമെന്റൽ ക്യുഐസി പ്രോട്ടോക്കോൾ (Experimental QUIC protocol) പരിശോധിക്കുക
സെർവറുകളിൽ നിന്നുള്ള മറുപടികൾക്കായി കാത്തുനിൽക്കാതെ ബ്രൗസിങ് വേഗത്തിലാക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണിത്. chrome://flags മെനുവിൽ നിന്ന് ‘Experimental QUIC protocol’ എന്ന് സെർച്ച് ചെയ്ത് ഇത് എനേബിൾ ചെയ്യാവുന്നതാണ്.
എന്നാൽ ഏതൊരു ക്രമീകരണവും മാറ്റുമ്പോൾ നിങ്ങളുടെ ഉപയോഗരീതിക്കനുസരിച്ച് അതിന്റെ പ്രകടനം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

