സംസ്ഥാനത്തെ ബാറുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായം ഉറപ്പുവരുത്തുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു കർശന നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ചു വാഹനം ഓടിച്ച് അപകടങ്ങൾ വരുത്തുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംശയമുള്ളവരുടെ മാത്രം ആധാർ കാർഡുകൾ പരിശോധിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും, മറിച്ച് എല്ലാവരുടെയും ഐഡി കാർഡ് പരിശോധിക്കണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തത വരുത്തി.
നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടത് ഇത്തരം വീഴ്ചകൾ കൊണ്ടാണെന്നും, ഈ വിഷയം താൻ സാമൂഹിക ഉത്തരവാദിത്വത്തോടെയാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായം 23 വയസ്സ് ആണെന്നും ഇത് കർശനമായി പാലിക്കപ്പെടണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ മദ്യനയമായിരിക്കില്ല യുഡിഎഫിന്റേത് എന്നും മന്ത്രി എം ലിജു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

