കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ജനപങ്കാളിത്തത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഫെഡറൽ ബാങ്ക് ചെയർമാനും കൊച്ചി മെട്രോ മുൻ മാനേജിങ് ഡയറക്ടറുമായ ഏലിയാസ് ജോർജ്. കൊച്ചി മെട്രോ, വാട്ടർ മെട്രോ തുടങ്ങിയ മുൻകാല പദ്ധതികളുടെ അനുഭവങ്ങൾ മുൻനിർത്തി കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്ക് ഇണങ്ങിയ വികസന മാതൃകകൾ അദ്ദേഹം വിശദീകരിച്ചു.
റോഡുകളും പാലങ്ങളും മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ എന്ന് ഏലിയാസ് ജോർജ് ഓർമിപ്പിക്കുന്നു. സാംസ്കാരികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ‘സാമൂഹിക അടിസ്ഥാന സൗകര്യ മേഖലകളിൽ’ കേരളം തലമുറകളിലൂടെ ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്.
കൂടാതെ, പരസ്പര സൗഹാർദവും സുരക്ഷിതത്വവും പ്രതിഫലിപ്പിക്കുന്ന ‘ആംബുലൻസ് ടെസ്റ്റ്’ പോലുള്ള മാതൃകകൾ ലോകമെമ്പാടും കേരളത്തിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നു. ലോകത്തെ ഭൂരിഭാഗം മെട്രോ സംവിധാനങ്ങളും നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ, കൊച്ചി മെട്രോ സാമ്പത്തിക നേട്ടത്തിനപ്പുറം ജീവിതനിലവാരം ഉയർത്തുന്നതിനാണ് മുൻഗണന നൽകിയത്.
രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും, കുടുംബശ്രീ പ്രവർത്തകർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മെട്രോയിൽ തൊഴിൽ നൽകാനും സാധിച്ചത് വലിയ സാമൂഹിക മാറ്റത്തിന് കാരണമായി. ജലാശയങ്ങളാൽ ചുറ്റപ്പെട്ട
ദ്വീപുകളിലെ ജനങ്ങൾക്ക് ആധുനിക യാത്രാസൗകര്യം ഒരുക്കുന്ന വാട്ടർ മെട്രോ പദ്ധതി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഭാവിയിൽ 78 ബോട്ടുകളും ടെർമിനലുകളും പൂർത്തിയാകുമ്പോൾ ഇത് നഗരത്തിന്റെ സഞ്ചാരശീലങ്ങളെയും നിക്ഷേപ സാധ്യതകളെയും മാറ്റിമറിക്കും.
കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രതയും ലോലമായ ആവാസവ്യവസ്ഥയും വികസന പ്രവർത്തനങ്ങളിൽ ചില പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വൻ വ്യവസായങ്ങൾക്കും ഡേറ്റ സെന്ററുകൾക്കും പകരം ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങളാണ് ഇവിടെ അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന തന്ത്രങ്ങളും ഏലിയാസ് ജോർജ് പങ്കുവച്ചു: 1. സുതാര്യതയും ജനപങ്കാളിത്തവും: ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതികളുടെ ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തി.
രഹസ്യമായി ഇവിടെ ഒന്നും നിർമിക്കാൻ കഴിയില്ല. 2.
വിമർശകരെ ഒപ്പം കൂട്ടി: മുട്ടം മെട്രോയാർഡ് നിർമാണത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുണ്ടായി. ആശങ്ക പരിഹരിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് അവരെക്കൂടി പങ്കാളികളാക്കി.
3. വികസന കാര്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കാളികളാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

