പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് പുറത്തിറക്കിയ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ ഗാലക്സി ഇസഡ് ഫോൾഡ് 8-ന് വൻ ഇളവുകൾ പ്രഖ്യാപിച്ച് പ്രമുഖ വയർലെസ് സേവനദാതാക്കളായ എടി ആൻഡ് ടി. വിപണിയിൽ $1,899.99 പ്രാരംഭവിലയിൽ എത്തുന്ന ഈ പ്രീമിയം ഫോൾഡബിൾ സ്മാർട്ട്ഫോണിന് പുതിയ അൺലിമിറ്റഡ് പ്ലാനുകൾക്കൊപ്പം പഴയ ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ $1,200 വരെയാണ് ഇളവ് ലഭിക്കുന്നത്.
പാസ്പോർട്ട് മാതൃകയിലുള്ള പുതിയ രൂപകൽപ്പനയും, വളരെ വ്യക്തതയോടെയുള്ള രണ്ട് AMOLED ഡിസ്പ്ലേകളും, ഏറെക്കുറെ കണ്ണിൽപ്പെടാത്തവിധം സെന്റർ ക്രീസും സഹിതമാണ് ഗാലക്സി ഇസഡ് ഫോൾഡ് 8 വിപണിയിലെത്തിയിരിക്കുന്നത്. കമ്പനിയുടെ ഫ്ലെക്സ് ടൈറ്റാനിയം സ്ക്രീൻ സാങ്കേതികവിദ്യയാണ് ഫോണിന്റെ ഈട് വർദ്ധിപ്പിക്കുന്നത്.
ഫോണിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുമ്പോൾ, കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 എസ്ഒസി പ്രൊസസറാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 12GB / 16GB റാം ഓപ്ഷനുകളും, 4,800mAh ബാറ്ററിയും ഫോണിന്റെ സവിശേഷതയാണ്.
ഒപ്പം ഗൂഗിളിന്റെ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ഓപ്പറേറ്റിംഗ് സിസ്റ്റവും, ഏഴ് വർഷത്തെ സോഫ്റ്റ്വെയർ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്. എടി ആൻഡ് ടി നൽകുന്ന ഈ പ്രത്യേക ഓഫർ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ ഒരു പുതിയ കണക്ഷനും ഒപ്പം $95-ൽ അധികം മൂല്യമുള്ള ഏതെങ്കിലും പഴയ ഫോൺ എക്സ്ചേഞ്ചും ചെയ്യേണ്ടതുണ്ട്.
എടി ആൻഡ് ടി പ്രീമിയം 2.0 അല്ലെങ്കിൽ ഉയർന്ന പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കാണ് പൂർണ്ണമായ $1,200 ഇളവ് ലഭിക്കുക. ചെറിയ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് $500 മുതൽ $1,000 വരെയുള്ള ഇളവുകളും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

