കോഴിക്കോട് ജില്ലയില്‍ ഏറെ ചര്‍ച്ചയായ ഖത്തര്‍ കെഎംസിസി കവര്‍ച്ചാ കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്താന്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി രണ്ടുപേരെക്കൂടി കേസില്‍ പുതിയ പ്രതികളായി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഖത്തറിലെ ഖമറുദ്ദീന്, പയ്യോളി സ്വദേശിയായ റൊട്ടാന റസാഖ് എന്നിവരെയാണ് പുതുതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
നിലവില്‍ ആറ് പ്രതികളുള്ള കേസില്‍ ഇവരുടെ കൂടി കടന്നുവരവോടെ ആകെ പ്രതികളുടെ എണ്ണം എട്ടായി ഉയരും. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ബോംബെ ഷാജി, റാഷി, സാലിഹ്, ഹസ്സന്, നിസാര്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കുന്നത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

