കൊല്ലം ജോനകപ്പുറത്തു നിന്ന് ഉൾക്കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗലത്തിന്റെ ദഹനശിഷ്ടം (ആംബർഗ്രിസ്) ലഭിച്ചു. 10 കിലോയോളം ഭാരം ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ബുധൻ വൈകിട്ട് മീൻപിടിക്കാനായി ‘അപ്പ–അമ്മ’ എന്ന ബോട്ടിൽ പോയ അശോക് കുമാറിനും സുഹൃത്തുക്കൾക്കുമാണ് ഇന്നലെ വൈകിട്ടോടെ തിമിംഗലത്തിന്റെ ദഹന ശിഷ്ടം ലഭിച്ചത്. മൂന്ന് നോട്ടിക്കൽ മൈൽ അകലെ മീൻപിടിക്കുന്നതിനിടെയാണ് തിമിംഗല ദഹനശിഷ്ടം ലഭിച്ചതെന്ന് അശോക് കുമാർ പറയുന്നു.
ഉടൻ കോസ്റ്റൽ പൊലീസിനെയും പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലും വിളിച്ച് അറിയിച്ചു. ഇന്ന് പുലർച്ചെ ജോനകപ്പുറത്ത് തിരികെ എത്തുന്ന മത്സ്യത്തൊഴിലാളികൾ ആംബർഗ്രിസ് വനം വകുപ്പിന് കൈമാറും.
വനം വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ആംബർഗ്രിസ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. എട്ട് മാസം മുൻപും ഇവർക്ക് ആംബർഗ്രിസ് ലഭിച്ചിരുന്നു.
അന്ന് 5.5 കിലോഗ്രാം ഭാരമുളതാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

