സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി എന് ഷംസുദ്ദീന് രംഗത്ത്. കായികമേള മനപ്പൂർവം അലങ്കോലപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെന്നും എന്നാൽ അത് വിലപ്പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.
“ഇത് പഴയ നമ്പരാണ്. ഇതൊന്നും കൊണ്ട് മേള അലമ്പാകാന് പോകുന്നില്ല.
ഇത് ഭംഗിയായി നടക്കുന്നുവെന്നും അങ്ങനെത്തന്നെ പൂര്ത്തിയാകുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി.
മാധ്യമപ്രവർത്തകരെ മാത്രമല്ല, ആരെ മർദിച്ചാലും അത് ഏത് ഭാഗത്തുനിന്നാണെങ്കിലും തെറ്റ് തന്നെയാണ്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷമാണ് വിദ്യാർത്ഥികൾ ഇത്തരം മേളകളിൽ പങ്കെടുക്കാനായി എത്തുന്നത്. അതിനാൽ ഇത്തരം വേദികൾ തകർക്കാൻ ആരും ശ്രമിക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ജനങ്ങളുടെ അംഗീകാരത്തോടെ അധികാരത്തിലെത്തിയ സർക്കാരാണിത്. സർക്കാരിന്റെ ഇമേജ് തകർക്കാനും മേളകൾ പരാജയമാണെന്ന് വരുത്തിതീർക്കാനും ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്.
എന്നാൽ കായികമേളയും വരാനിരിക്കുന്ന ശാസ്ത്ര, കലാമേളകളും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ಅತ್ಯുത്തമ രീതിയിൽ നടത്തി തീർക്കുമെന്ന് മന്ത്രി എന് ഷംസുദ്ദീന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

