ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഉടനൊന്നും മാറാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും അതുവരെ വഴിയാധാരം തന്നെയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്തുകൊണ്ടാണ് വാടകവീട്ടിൽനിന്ന് ഔദ്യോഗിക വസതിയിലേക്ക് മാറാത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തമാശരൂപേണ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ കന്റോൺമെന്റ് ഹൗസിലെ മുറികൾ ആകെ കത്തിപ്പോയെന്നും, കെട്ടിടം പുതുക്കിപ്പണിതാൽ മാത്രമേ വീണ്ടും വാസയോഗ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം പുനർനിർമിക്കാമെന്ന നിലപാടിലാണ് സർക്കാരുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് ബേക്കറി ജങ്ഷനിലെ വാടകവീട്ടിലാണ് നിലവിൽ പിണറായി വിജയൻ കുടുംബസമേതം താമസിച്ചുവരുന്നത്. കഴിഞ്ഞ ഒക്ടോബർ 17 ന് രാത്രിയാണ് കന്റോൺമെന്റ് ഹൗസിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.
തിരുവനന്തപുരത്തുവെച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

