തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എം.ആർ.
ബൈജു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ നേരിട്ട് ഹാജരായി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണായക നടപടി. കേസ് അന്വേഷണത്തിന്റെ വേഗതക്കുറവിനെതിരെ അടുത്തിടെ ഹൈക്കോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. നേരത്തെ, ചെയർമാനെയും മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ സംഘം പിഎസ്സി ആസ്ഥാനത്തേക്ക് നേരിട്ട് വരണമെന്നതായിരുന്നു പിഎസ്സിയുടെ ഔദ്യോഗിക നിലപാട്.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ് കേസിൽ നോട്ടീസ് ലഭിച്ച നാല് അംഗങ്ങളിൽ മൂന്ന് പേർ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

