ഉത്സവകാല ഷോപ്പിംഗ് സീസണിലെ വിലപേശലുകളും വിലവിവരങ്ങളും നിരന്തരം പരിശോധിക്കുന്നത് ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ രംഗത്ത്. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് അടുത്തിരിക്കുന്ന വേളയിൽ, ഉപയോക്താക്കളുടെ വിഷ് ലിസ്റ്റുകൾ കൈകാര്യം ചെയ്യാനും മികച്ച ഡീലുകൾ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള പുതിയ എഐ അധിഷ്ഠിത സംവിധാനമാണ് യൂണിവേഴ്സൽ കാർട്ട്.
6,000 കോടിയിലധികം ഉൽപ്പന്ന ലിസ്റ്റിംഗുകളുള്ള ഗൂഗിൾ ഷോപ്പിംഗ് ഗ്രാഫ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾ താൽപ്പര്യപ്പെടുന്ന ഉൽപ്പന്നങ്ങൾ സേവ് ചെയ്തു വെച്ചാൽ, വിലക്കുറവുകൾ ഉണ്ടാകുമ്പോഴോ സ്റ്റോക്ക് എത്തുമ്പോഴോ ഈ എഐ ഹബ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.
സെർച്ച് എഐ മോഡ് വഴി ഉൽപ്പന്നങ്ങൾ സേവ് ചെയ്യാനും ജമിനി അല്ലെങ്കിൽ ക്രോം ബ്രൗസർ വഴി ഷോപ്പിംഗ് നടത്താനും ഇതിലൂടെ സാധിക്കും. വ്യത്യസ്ത ഉപകരണങ്ങളിലും റിട്ടെയ്ലർ അക്കൗണ്ടുകളുടെ ആവശ്യമില്ലാതെയും ഈ കാർട്ട് ലഭ്യമാകും.
ഗൂഗിൾ വാലറ്റ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ പ്രൊമോ കോഡുകളും ക്രെഡിറ്റ് കാർഡ് റിവാർഡുകളും പരമാവധി പ്രയോജനപ്പെടുത്താനും യൂണിവേഴ്സൽ കാർട്ട് സഹായിക്കുന്നു. നൈക്ക്, ടാർഗെറ്റ്, വാൾമാർട്ട്, ഷോപ്പിഫൈ വ്യാപാരികൾ തുടങ്ങിയ പ്രമുഖ പങ്കാളികളുമായി ചേർന്ന് യൂണിവേഴ്സൽ കോമേഴ്സ് പ്രൊട്ടോക്കോൾ (യുസിപി) എന്ന ഓപ്പൺ സ്റ്റാൻഡേർഡിന്റെ അടിസ്ഥാനത്തിലാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
എങ്കിലും, ഈ സംവിധാനത്തിന് ചില പരിമിതികളുമുണ്ട്. ഗൂഗിൾ സെർച്ച് വഴിയോ ജമിനി ആപ്പ് വഴിയോ മാത്രമേ ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
ഗൂഗിളിന്റെ ഷോപ്പിംഗ് ഗ്രാഫിൽ ഉൾപ്പെടാത്ത ചെറിയ അല്ലെങ്കിൽ സ്വതന്ത്ര കടകളിലെ ഉൽപ്പന്നങ്ങൾ ട്രാക്ക് ചെയ്യാൻ ഈ സംവിധാനത്തിന് സാധിച്ചേക്കില്ല. ഓർഡറുകൾ സംബന്ധിച്ചുള്ള ഉപഭോക്തൃ സേവനങ്ങളും റിട്ടേണുകളും അതത് റീട്ടെയിലർമാരാണ് കൈകാര്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

