സംസ്ഥാനത്ത് അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ വീണ്ടും സജീവമാക്കി പ്രമുഖ ഗതാഗത വിദഗ്ധൻ ഇ.
ശ്രീധരൻ രംഗത്ത്. സർക്കാരിന്റെ നിലവിലെ മുൻഗണനാ വിഷയം ‘വിഷൻ സമുദ്ര’ ആണെങ്കിലും, അതിനേക്കാൾ അടിയന്തരമായി നടപ്പിലാക്കേണ്ട
ഒന്നാണ് അതിവേഗ റെയിൽപാതയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. തന്റെ പദ്ധതി തന്നെ നടപ്പിലാക്കണമെന്ന വാശിയില്ലെന്നും, എന്നാൽ കേരളത്തിന് അനിവാര്യമായ ഒന്നാണ് അതിവേഗ റെയിൽപാതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി കൂടുതൽ വിദഗ്ധ സമിതികളുടെ പരിശോധനയ്ക്ക് വിട്ട് സമയം കളയരുതെന്നും, മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഇ. ശ്രീധരൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും, സ്വന്തം രാഷ്ട്രീയ നിലപാടുകളാണോ പദ്ധതിക്ക് തടസ്സമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിവേഗ റെയിൽപാത യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൽ പുതിയ റെയിൽ കണക്ടിവിറ്റികൾ രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി അടുത്ത ആഴ്ച കൊച്ചിയിൽ പ്രത്യേക യോഗം സംഘടിപ്പിക്കും. അതിവേഗ പാത കടന്നുപോകാൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ വ്യാപക പ്രചാരണം നടത്താനാണ് തീരുമനമെന്നും ഇ.
ശ്രീധരൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

