തിരുവനന്തപുരം: ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ കർശന നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി നിയമിച്ചു.
പുതിയ കൊച്ചി കമ്മീഷണറായി ആർ. നിശാന്തിനിയെ ചുമതലപ്പെടുത്തി.
നിലവിലുണ്ടായിരുന്ന കാളിരാജ് മഹേഷിനെയാണ് മാറ്റിയത്. കൂടാതെ, പുതിയ ദക്ഷിണമേഖല ഐജിയായി പി.
പ്രകാശിനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ ദാരുണമായി മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് ഉന്നതതല മാറ്റങ്ങൾ. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഇന്നലെ തന്നെ നടപടി സ്വീകരിച്ചിരുന്നു.
സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിഐ ശ്യാം കുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആഭ്യന്തര വകുപ്പിന്റെയും മന്ത്രിയുടെയും കർശനമായ ഇടപെടലിനെ തുടർന്നാണ് പൊലീസുകാർക്കെതിരെ അടിയന്തര നടപടി ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

