സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിനു നേരെ തങ്ങൾ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായും അത് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായും ഹൂതി സൈനിക വക്താവ് യഹ്യ സരീ പ്രസ്താവനയിൽ അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട
രണ്ട് മിസൈലുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി സൗദി അറേബ്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിനു നേരെ നേരിട്ട് ആക്രമണം ഉണ്ടെന്ന ഹൂതികളുടെ അവകാശവാദം പുറത്തുവരുന്നത്. ചൊവ്വാഴ്ച റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിനു പുറമെ, പേർഷ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെയും തങ്ങൾ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെടുന്നുണ്ട്. ശുദ്ധീകരണ ശാലയ്ക്ക് നേരെ തൊടുത്തുവിട്ട
ബാലിസ്റ്റിക് മിസൈൽ അവിടെ വൻ തീപിടുത്തത്തിനു കാരണമായതായും വക്താവ് യഹ്യ സരീ പറഞ്ഞു. എന്നാൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണം സൗദി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

