സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ചിത്രമായിരുന്നു ദൃശ്യം 3 (ദൃശ്യം ദ കൺക്ലൂഷൻ). സൂപ്പർതാരം മോഹന്‍ലാല്‍ നായകനായെത്തിയ മലയാളം പതിപ്പിന്റെ റിലീസിന് ശേഷം, നാലു മാസങ്ങൾക്കിപ്പുറം തിയേറ്ററുകളിലെത്തിയ ഹിന്ദി പതിപ്പ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നാണ് ആദ്യദിനങ്ങളിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
മേക്കിങ്ങിലും അഭിനയമികവിലും വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രം, തികച്ചും സംതൃപ്തി നൽകുന്ന ക്ലൈമാക്സാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ ഇതുവരെ 575 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 443 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്.
പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. ചിത്രത്തെ അദ്ദേഹം “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
“പെർഫക്ട് മൂവി. മലയാളത്തെക്കാൾ അതി ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്.
ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്. ട്വിസ്റ്റ് എല്ലാം ഗംഭീരം.
ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ. ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു” എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു.
മറ്റൊരു അഭിപ്രായം ഇങ്ങനെയായിരുന്നു: “തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യം 3 ഒരു മികച്ച ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്. മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അതോടൊപ്പം അഭിനേതാക്കളുടെ ശക്തമായ പ്രകടനവും ആണ് പടത്തെ മികച്ചതാക്കിയിരിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണ് എന്നതാണ്.” ചിത്രത്തിൽ ജയ്ദീപ് അഹ്ലാവത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മലയാളം ഒറിജിനലില്‍ നിന്ന് കഥയിൽ ചില മാറ്റങ്ങളോടെയാണ് ഹിന്ദി റീമേക്ക് എത്തുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് തിരക്കഥയിൽ ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

