ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ബ്രസീലിൽ വർക്കേഴ്സ് പാർട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ ലുല ഡസിൽവ നാലാം തവണയും വിജയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാഷിങ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. “തിരഞ്ഞെടുപ്പ് അട്ടിമറിപോലെയാണ് തോന്നിയത്, ഭയാനകരം” എന്നാണ് ട്രംപ് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, താനല്ല ബ്രസീൽ ഭരിക്കുന്നതെന്നും അമേരിക്കയാണ് ഭരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജയിലിലുള്ള മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ മകനും തീവ്രവലതുപക്ഷ നേതാവുമായ ഫ്ലാവിയോ ബൊൽസൊനാരോയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ നേതാവായ ലുല അധികാരത്തിൽ തിരിച്ചെത്തിയത്.
ലിബറൽ പാർട്ടി നേതാവായ ഫ്ലാവിയോ ബൊൽസൊനാരോ പരാജയം അംഗീകരിച്ചിട്ടില്ല. ഫലം അസാധുവാക്കാൻ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2022ൽ ജൈർ ബൊൽസൊനാരോയും സമാനമായി തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഭരണം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് 27 വർഷം തടവുശിക്ഷ വിധിക്കുകയുണ്ടായി.
വിലക്കയറ്റവും അഴിമതിയും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ കാരണം ജനപ്രീതി ഇടിഞ്ഞ ലുല പരാജയപ്പെടുമെന്നായിരുന്നു പ്രീ-പോൾ സർവേകൾ പ്രവചിച്ചിരുന്നത്. എന്നാൽ ഒന്നാം ഘട്ട
വോട്ടെടുപ്പിൽ 22 ലക്ഷം വോട്ടിന് പിന്നിലായിരുന്ന ലുല, ഒക്ടോബർ 25-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൻ കുതിപ്പാണ് നടത്തിയത്.
ആകെ വോട്ടുകളുടെ 51.8 ശതമാനം നേടിയ ലുല, എതിരാളിയെക്കാൾ 44 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

