കൊച്ചി: ചേരാനെല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ മരണപ്പെട്ട
സംഭവത്തിൽ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ അഡീഷണൽ മജിസ്ട്രേറ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോർട്ട്ഫോളിയോ ജഡ്ജി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അപകടം നടന്നയുടൻ ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി തേടാതെയും ഔദ്യോഗിക ആവശ്യത്തിനല്ലാതെയും പൊലീസ് സ്റ്റേഷനിൽ എത്തിയത് ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ.
ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളിൽ ഇന്ന് ഔദ്യോഗിക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട്, ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ വെച്ച് അന്വേഷണ സംഘം ജഡ്ജിയെ ചോദ്യം ചെയ്തു.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ വാഹനം എടുത്തുകൊണ്ട് പോയതെന്നാണ് അദ്ദേഹം പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇതിനിടയിൽ, മുൻകാലങ്ങളിൽ വാഹനം ഓടിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി 17-കാരൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിൽ കർശന നടപടികളുടെ ഭാഗമായി, പ്രതിയായ കട്ടർക്ക് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് തടയാൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം എംവിഡി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അപകടത്തിന് ഇടയാക്കിയ ആഡംബര ബെൻസ് കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) സസ്പെൻഡ് ചെയ്യും.
അതിനിടയിൽ, ഉന്നത ഉദ്യോഗസ്ഥനായ എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിൽ എത്തുന്നുണ്ട്.
തങ്ങളുടെ ആവശ്യങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്ന് വൈകിട്ട് 4 മണി മുതൽ ശക്തമായ സമരപരിപാടികളിലേക്ക് വീണ്ടും കടക്കുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി വൈകുവരെ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് രാത്രി 9 മണിയോടെ താൽക്കാലികമായി സമരം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

