തുടരും എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തിയും സൂപ്പർസ്റ്റാർ മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയായ അതിമനോഹരം എന്ന ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് പൂർത്തിയായി. സംവിധായകൻ തന്നെയാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
മോഹൻലാലിനെ ഒന്നുകൂടി ആഘോഷിക്കാൻ തയ്യാറായിക്കോളൂ എന്നും ചിത്രം വരുന്ന ഡിസംബർ 24ന് തിയറ്ററുകളിൽ എത്തും എന്നും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പ്രമുഖ നിർമ്മാണ കമ്പനിയായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലെ വിതരണാവകാശം എപിഐ ഇന്റർനാഷണൽ സ്വന്തമാക്കിയപ്പോൾ, അമേരിക്ക ഒഴികെയുള്ള വിദേശ രാജ്യങ്ങളിലെ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും കരസ്ഥമാക്കി. ചിത്രത്തിൽ ടി.
എസ്. ലവ് ലാജൻ എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലാലു അലക്സ്, മനോജ് കെ.
ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ് (ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി).
തുടരും ഉൾപ്പെടെയുള്ള മോഹൻലാലിന്റെ മുൻകാല സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാർ തന്നെയാണ് ഈ സിനിമയ്ക്കായും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മറ്റ് പ്രധാന അണിയറപ്രവർത്തകർ: സംഗീതം – ജേക്സ് ബിജോയ്, സഹസംവിധാനം – ബിനു പപ്പു, എഡിറ്റിംഗ് – വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ – ഗോകുല്‍ദാസ്, കോസ്റ്റും – മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധര്‍മന്‍, മേക്കപ്പ് – റോണെക്സ് സേവിയര്‍, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്ൂറ എന്റർടൈൻമെന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

