നൂറിലധികം ചാക്ക് റേഷന്‍ അരി അനധികൃതമായി കടത്താനുള്ള ശ്രമത്തിനിടയില്‍ ലോറി ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ടൗണിലെ എഫ്സിഐ ഗോഡൗണില്‍ നിന്നും റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ട
അരിയാണ് രാത്രിയുടെ മറവില്‍ രഹസ്യമായി കടത്തിയത്. എഫ്സിഐ ഗോഡൗണില്‍ നിന്നും ലോറിയില്‍ കയറ്റി ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച അരി, അവിടെയെത്തിച്ച മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്സിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോഡൗണ്‍ സെയില്‍സ് മാനേജര്‍, സ്റ്റോര്‍ കീപ്പര്‍ എന്നിവരും വാഹനത്തിന്റെ ഉടമയുമാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയ്ക്കായി നാളെ വിശദമായ പരിശോധന നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

